ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനിടെ വെല്ലുവിളിയായി ഉയര്‍ന്ന താപനിലയില്‍ 1,300 ല്‍ അധികം ആളുകള്‍ മരിച്ചുവെന്ന് സൗ...
ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനിടെ വെല്ലുവിളിയായി ഉയര്‍ന്ന താപനിലയില്‍ 1,300 ല്‍ അധികം ആളുകള്‍ മരിച്ചുവെന്ന് സൗദി അധികൃതര്‍ അറിയിച്ചു.
ഇവരില്‍ 83 ശതമാനവും വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ദീര്‍ഘദൂരം നടന്ന തീര്‍ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു.
അതേസമയം, 95 തീര്‍ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരെ വിമാനമാര്‍ഗം തലസ്ഥാനമായ റിയാദില്‍ ചികിത്സയ്ക്കായി കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു.
മരിച്ച പല തീര്‍ഥാടകരുടെയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തത് അധികൃതരെ വലയ്ക്കുന്നുണ്ട്. അതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ വൈകുകയാണ്. മരിച്ചവരെ മക്കയില്‍ അടക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു.
Key Words: Hajj, Saudi Arabia, Pilgrims, Death, Hot Weather
COMMENTS