ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലത്തിന്റെ മറവില്‍ ഓഹരി വിപണി വന്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലത്തിന്റെ മറവില്‍ ഓഹരി വിപണി വന്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിഷയത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ 300 സീറ്റ് പോലും ലഭിക്കില്ലെന്ന നിഗമനം നേരത്തേ തന്നെ ബിജെപിക്ക് വ്യക്തമായിരുന്നു. ഇതിനാല്‍ എക്സിറ്റ് പോള്‍ പുറത്തു വരുന്നതിനു തലേദിനം ഓഹരിവിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് വലിയതോതില്‍ നിക്ഷേപം നടത്തുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടു വന്ന് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്നാണ് 31ന് ഓഹരി വിപണിയില്‍ നിക്ഷേപമുണ്ടായത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിറകേ മാര്‍ക്കറ്റ് ഇടിഞ്ഞു. സംഭവത്തില്‍ ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും, എക്സിറ്റ് പോളുകള്‍ യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Key Words: Exit Polls, Rahul Gandhi, Modi, Amith Shah
COMMENTS