എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഉറ്റുനോക്കി രാജ്യം, എന്‍ ഡി എക്ക് 303 സീറ്റ് കിട്ടുമെന്ന് ആവര്‍ത്തിച്ച് പ്രശാന്ത് കിഷോര്‍, ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്

The Lok Sabha elections started on April 19 and ended today after seven phases. Assembly elections were also held in the states of Andhra, Arunachal


അഭിനന്ദ്

ന്യൂഡല്‍ഹി : രണ്ടു മാസമായി തുടരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്നത്തോടെ അവസാനമായി. ആരു ജയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. ചൊവ്വാഴ്ച ഫല പ്രഖ്യാപനത്തിനു മുന്‍പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ വിവിധ ചാനലുകളും മാധ്യമങ്ങളും ഒരുങ്ങിക്കഴിഞു.

ഏപ്രില്‍ 19 ന് ആരംഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങള്‍ പിന്നിട്ട് ഇന്നാണ് അവസാനിച്ചത്. ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് വൈകിട്ട് ആറരയ്ക്ക് ശേഷമായിരിക്കും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നത്.

543 അംഗ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഓരോ ഘട്ടത്തിലും വോട്ടു ചെയ്തിറങ്ങിയ ആളുകളെ നേരില്‍ കണ്ടാണ് എക്‌സിറ്റ് പോള്‍ നടത്തുന്നത്. എല്ലാവരും കൃത്യമായ മറുപടി നല്കണമെന്നുമില്ല. പലപ്പോഴും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിപ്പോയിട്ടുമുണ്ട്. പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കു വേണ്ടി എക്‌സിറ്റ് പോള്‍ ഏജന്‍സികളാണ് അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നത്. 

ഇതേസമയം, എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി പിന്‍വലിച്ചു. ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണി യോഗത്തിനു ശേഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യാ മുന്നണി 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, എന്‍ഡിഎക്ക് 303 സീറ്റ് ലഭിക്കുമെന്ന പ്രവചനം തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍ ആവര്‍ത്തിച്ചു. 2019ല്‍ ലഭിച്ചതിലും ചെറിയ വ്യത്യാസത്തിലായിരിക്കും പല സീറ്റിലും എന്‍ ഡി എ ജയിക്കുക. കിഴക്കും തെക്കുമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പിന്തുണ കൂടുതല്‍ കിട്ടി. ദക്ഷിണേന്ത്യന്‍  സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ സീറ്റ് എണ്ണത്തിലും വോട്ട് വിഹിതത്തിലും വര്‍ദ്ധനയുണ്ടാകുമെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെടുന്നു.

Summary: The Lok Sabha elections started on April 19 and ended today after seven phases. Assembly elections were also held in the states of Andhra Pradesh, Arunachal Pradesh and Sikkim. According to the instructions of the Election Commission, the exit poll results will be released after 6:30 pm today.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഉറ്റുനോക്കി രാജ്യം, എന്‍ ഡി എക്ക് 303 സീറ്റ് കിട്ടുമെന്ന് ആവര്‍ത്തിച്ച് പ്രശാന്ത് കിഷോര്‍, ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഉറ്റുനോക്കി രാജ്യം, എന്‍ ഡി എക്ക് 303 സീറ്റ് കിട്ടുമെന്ന് ആവര്‍ത്തിച്ച് പ്രശാന്ത് കിഷോര്‍, ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്
The Lok Sabha elections started on April 19 and ended today after seven phases. Assembly elections were also held in the states of Andhra, Arunachal
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidWqldJSfSa_Ac8lUFKXRPVSXZZO-5h-Fl1UeLkjHpgfzuzyer35PjtSvORSpJoi6XzjJmG9qiipwjM9wZJTixvkRrUcVbuLNBnYudpw5nyl7lOUKLPFeUcZ5VBcxQ9RcFj-BcS9nOq7duM61LedkxvAfSTKC_rMl1TGdfQbktGhzElMaNELe0F6Z2Jno/s320/Exit%20Poll.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidWqldJSfSa_Ac8lUFKXRPVSXZZO-5h-Fl1UeLkjHpgfzuzyer35PjtSvORSpJoi6XzjJmG9qiipwjM9wZJTixvkRrUcVbuLNBnYudpw5nyl7lOUKLPFeUcZ5VBcxQ9RcFj-BcS9nOq7duM61LedkxvAfSTKC_rMl1TGdfQbktGhzElMaNELe0F6Z2Jno/s72-c/Exit%20Poll.jpg
www.vyganews.com
https://www.vyganews.com/2024/06/exit-poll-results-will-be-released.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/exit-poll-results-will-be-released.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy