യൂറോപ്പിന്റെ ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കമാകുന്നു. യൂറോ കപ്പില്‍ ആതിഥേയരായ ജര്‍മനിയും സ്കോട്ലന്ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത...
യൂറോപ്പിന്റെ ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കമാകുന്നു. യൂറോ കപ്പില്‍ ആതിഥേയരായ ജര്‍മനിയും സ്കോട്ലന്ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 12.30നാണ് യൂറോയുടെ കിക്കോഫ്. ജര്‍മനിയാണ് യൂറോ കപ്പ് ഫുട്ബോളിന് ഇത്തവണ ആതിഥേയത്വമരുളുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഉള്‍പ്പടെ 24 ടീമുകള്‍ യൂറോപ്പിലെ പുതിയ ജേതാക്കളാകാന്‍ കളത്തിലിറങ്ങും. നാല് വീതം ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് യൂറോ കപ്പ് അരങ്ങേറുക. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലെത്തും. പിന്നെ നോക്കൗട്ടിന്റെ ആവേശം. ക്വാര്‍ട്ടറും സെമിയും കടന്ന് ജൂലൈ 15ന് പുതിയ യൂറോ ചാമ്പ്യനാരെന്നറിയാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.
സോണി സ്പോര്‍ട്സും സോണി ലിവുമാണ് മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്.
Key Words: Football , Sports
COMMENTS