ബംഗാള്‍ കടുവ സൗരവ് ഗാംഗുലിക്ക് കീഴിലും രോഹിത് ശര്‍മയ്ക്ക് കീഴിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് വിരമിക്കല്‍ ...
ബംഗാള്‍ കടുവ സൗരവ് ഗാംഗുലിക്ക് കീഴിലും രോഹിത് ശര്‍മയ്ക്ക് കീഴിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ശനിയാഴ്ചയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ദിനേശ് കാര്‍ത്തിക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി അവസാനമായി കളിച്ച കാര്‍ത്തിക്, ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച വാത്സല്യവും പിന്തുണയും സ്നേഹവും എന്നെ ആകര്‍ഷിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദിയും' എക്സില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ കാര്‍ത്തിക് പറഞ്ഞു. 'കുറച്ചു നാളായി ഒരുപാട് ആലോചിച്ച ശേഷം എടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2004 സെപ്റ്റംബറില്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ 50 ഓവര്‍ ഫോര്‍മാറ്റില്‍ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചതിന് ശേഷം ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ കാര്‍ത്തിക് ഇന്ത്യക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും കളിച്ചു.
COMMENTS