കൊച്ചി: യൂട്യൂബര്‍ സഞ്ജു ടെക്കി വാഹനത്തിനുള്ളില്‍ സ്വിമ്മിംഗ്പൂള്‍ തയ്യാറാക്കിയതും അതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഇനിയും കെട്ടടങ്ങാത്...
കൊച്ചി: യൂട്യൂബര്‍ സഞ്ജു ടെക്കി വാഹനത്തിനുള്ളില്‍ സ്വിമ്മിംഗ്പൂള്‍ തയ്യാറാക്കിയതും അതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഇനിയും കെട്ടടങ്ങാത്ത ചര്‍ച്ചയാകുമ്പോള്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നിര്‍ണായ നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്.
സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനും റീച്ച് കൂട്ടാനുമായി വ്‌ളോഗര്‍മാര്‍ നടത്തുന്ന ഗതഗത നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമ ലംഘനങ്ങള്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് യൂ ട്യൂബിന് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് ഇന്ന് തന്നെ യു ട്യൂബിന് കത്ത് നല്‍കുമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ രമണന്‍ പറഞ്ഞു.
സാമ്പത്തിക നേട്ടത്തിനായി വ്‌ളോഗര്‍മാര്‍ നടത്തുന്ന മോട്ടോര്‍ വാഹന നിയമം ലംഘനങ്ങളെ ധാരാളം വീഡിയോകളാണ് യൂ ട്യൂബ് വഴി പ്രചരിപ്പിക്കുന്നതെന്നും ഇത്തരം പ്രവണതകള്‍ അംഗികരിക്കാനാവില്ലെന്നുമാണ് വകുപ്പിന്റെ ഉറച്ച നിലപാട്.
Key Words: Motor Vehicle Department, YouTube

							    
							    
							    
							    
COMMENTS