Delhi airport roof collapsed: Two dead
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്ന് കാറുകള്‍ക്ക് മേലെ പതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലായി പ്രവര്‍ത്തനം തുടരും.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മേല്‍ക്കൂരയിലെ ഷീറ്റുകളും അതു താങ്ങിനിര്‍ത്തിയിരുന്ന തൂണുകളും നിലംപൊത്തുകയായിരുന്നു. ഒട്ടേറെ കാറുകള്‍ക്ക് കേടുപാടുകളുണ്ടായി.
Keywords: New Delhi airport, Roof collapsed, Two dead
COMMENTS