Danish PM attacked in Copenhagen
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം. കോപ്പന്‍ഹേഗനിലെ ചത്വരത്തില്‍ വച്ചാണ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് ഒരാളെത്തി അവരെ അടിക്കുകയായിരുന്നു.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പ്രധാനമന്ത്രിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെന്‍മാര്‍ക്കില്‍ അടുത്തിടെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം നടന്നിരിക്കുന്നത്.
Keywords: Danish PM, Attacked, Copenhagen, Arrest
COMMENTS