ന്യൂഡല്‍ഹി: നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന ജെഡിയുവിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്...
ന്യൂഡല്‍ഹി: നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന ജെഡിയുവിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയാകാന്‍ ഇന്ത്യാ മുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാര്‍ട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് കൊണ്ടുവരാനായി ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന് പാര്‍ട്ടി നേതാവ് കെസി ത്യാഗിയാണ് ഇന്ന് പറഞ്ഞത്. എന്നാല്‍, നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് ഏത് നേതാവോ നേതാക്കളോ എന്ന് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആരുടെയും പേര് പറയാന്‍ ത്യാഗി തയ്യാറായില്ല.
Key Words: Congress, Prime Minister, Nitish Kumar
COMMENTS