Chennai - Mumbai indigo flight receives bomb threat
മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ - മുംബൈ ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ശനിയാഴ്ച ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് മുംബൈ എത്താറായപ്പോള്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
172 യാത്രക്കാരുണ്ടായിരുന്ന വിമാനം സന്ദേശം ലഭിച്ചയുടന്‍ പൈലറ്റ് മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അറിയിച്ച് ലാന്‍ഡിങ്ങിന് സൗകര്യമൊരുക്കുകയായിരുന്നു. വിമാനം പരിശോധിച്ചുവരികയാമെന്ന് കമ്പനി അറിയിച്ചു.
Keywords: Bomb threat, Indigo flight, Chennai - Mumbai, Emergency landing


COMMENTS