ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക...
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
കേജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള രേഖകള്‍ ഹാജരാക്കാനും റൂസ് അവന്യൂ കോടതി സി.ബി.ഐക്ക് അനുമതി നല്‍കിയിരുന്നു.
കീഴ്ക്കോടതി തനിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കേജ്രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. തിങ്കളാഴ്ച കേന്ദ്ര അന്വേഷണ ഏജന്‍സി അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ 10 മണിക്ക് അരവിന്ദ് കേജ്രിവാളിനെ സിബിഐ വിചാരണ കോടതിയില്‍ ഹാജരാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ കെജ്രിവാള് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളതിനാല്‍, അദ്ദേഹത്തിന്റെ ഔപചാരിക അറസ്റ്റ് കോടതിക്ക് മുമ്പാകെ നടന്നു.
COMMENTS