മുംബൈ: മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് വേയില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പര...
മുംബൈ: മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് വേയില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ജല്‍ന ജില്ലയിലെ സമൃദ്ധി ഹൈവേയില്‍ കഡ്വാഞ്ചി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
രാത്രി 11 മണിയോടെ നാഗ്പൂരില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക് പ്രവേശിച്ച സ്വിഫ്റ്റ് ഡിസയര്‍ എര്‍ട്ടിഗ കാറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ എര്‍ട്ടിഗ വായുവിലേക്ക് ഉയര്‍ന്ന് നിലത്ത് പതിക്കുകയായിരുന്നു.
Key Words: Accident, Dead,
COMMENTS