റായ്പൂര്‍: ഛത്തീസ്ഗഢില്‍ നക്സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തില്‍ മലയാളിയുള്‍പ്പെടെ സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്...
റായ്പൂര്‍: ഛത്തീസ്ഗഢില്‍ നക്സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തില്‍ മലയാളിയുള്‍പ്പെടെ സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.
തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35), കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ജഗര്‍ഗുണ്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. മൃതദേഹം വനത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.
Key Words: Jawan, Blast, Malayali


COMMENTS