ന്യൂഡല്‍ഹി : 18-ാമത് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചട...
ന്യൂഡല്‍ഹി: 18-ാമത് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയോടെ ആരംഭിക്കുന്ന 18-ാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായാണ് പ്രോ-ടേം സ്പീക്കര്‍ ചുമതലയേറ്റത്. ഏഴുതവണ എംപിയായ ഭര്‍തൃഹരി മെഹ്താബ് ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റ് അംഗമാണ്. എട്ടുതവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയെന്ന ആരോപണം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഉന്നയിച്ചിരുന്നു.
എന്നാല്‍ പാര്‍ലമെന്റിലേക്ക് എത്തിയ ശേഷം തുടര്‍ച്ചയായി ഏഴ് തവണ എംപിയായെന്നതാണ് ഭര്‍തൃഹരി മെഹ്താബിന് ചുമതല ലഭിക്കാന്‍ കാരണമെന്നും കൊടിക്കുന്നില്‍ സുരേഷ് തന്റെ സേവനകാലയളവില്‍ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ടിരുന്നുവെന്നുമാണ് ബിജെപി നല്‍കുന്ന വിശദീകരണം.
COMMENTS