കോട്ടയം: കോട്ടയത്തെ നാല് പഞ്ചായത്തുകളിലും പക്ഷിപ്പനി ജാഗ്രത, നാലു പഞ്ചായത്തുകളില്‍ കോഴി, താറാവ് വില്പന ജൂണ്‍ 12 വരെ വിലക്കി. ആലപ്പുഴ ജില്ല...
കോട്ടയം: കോട്ടയത്തെ നാല് പഞ്ചായത്തുകളിലും പക്ഷിപ്പനി ജാഗ്രത, നാലു പഞ്ചായത്തുകളില്‍ കോഴി, താറാവ് വില്പന ജൂണ്‍ 12 വരെ വിലക്കി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂണ്‍ 12 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി.
മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി,കാട മറ്റ് വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവ മറ്റു പ്രദേശങ്ങളില്‍ നിന്നു കൊണ്ടുവരുന്നതിനും, മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കര്‍ശനമായി നിരോധിച്ചു. ഇതു സംബന്ധിച്ച് പോലീസ്, ആര്.ടി.ഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകള്‍ നടത്തും.
അതേസമയം, ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മുഹമ്മ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒമ്പതിലെ 3064 വളര്‍ത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കി.
Key Words: Bird flu, Kottayam
COMMENTS