ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ബിജു മേനോന്-സുരാജ് ചിത്രം നടന്ന സംഭവം തിയറ്ററുകളിലേക്ക്. ജൂണ്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്. മറഡോണ എന...
ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ബിജു മേനോന്-സുരാജ് ചിത്രം നടന്ന സംഭവം തിയറ്ററുകളിലേക്ക്. ജൂണ്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫണ്‍ ഫാമിലി എന്റര്ടെയ്നര് ആണ്.
നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം.
ലിജോ മോള്, ശ്രുതി രാമചന്ദ്രന്, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്, ജെസ് സുജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരു മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
രാജേഷ് ഗോപിനാഥന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവന് ആണ്. അങ്കിത് മേനോന് ആണ് സംഗീതം.
Key Words: Nadanna Sambhavam, Movie
COMMENTS