Bar bribe: Opposition assembly protest
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം `കോഴ സര്‍ക്കാര്‍, കോഴ മന്ത്രിമാര്‍ രാജി വയ്ക്കുക' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുകയും സഭ വിട്ട് ഇറങ്ങിപ്പോകുകയുമായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രൂക്ഷമായ ഭരണ - പ്രതിപക്ഷ വാക്‌പോര് നടന്നു. തുടര്‍ന്നാണ് പ്രതിപക്ഷ സഭ വിട്ടിറങ്ങിയത്. ഇതേതുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കുകയും സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Keywords: Bar bribe, Assembly, Opposition, Protest
COMMENTS