ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പക്ഷിപ്പനി ബാധിതമേഖലയില്‍ നിന്ന് ചത്തുവീണ കാക്...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പക്ഷിപ്പനി ബാധിതമേഖലയില്‍ നിന്ന് ചത്തുവീണ കാക്കകളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ടാണ് ഭോപ്പാലില്‍നിന്ന് ഫലമെത്തിയത്.
മുഹമ്മ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രഭവകേന്ദ്രത്തിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ 3064 വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കാക്കകള്‍ ചത്തുവീണത്.
പക്ഷിപ്പനി സംശയക്കുന്നതിനാല്‍ അവയുടെ സാമ്പിളെടുത്ത് ഭോപ്പാലിലെ കേന്ദ്രലാബിലേക്ക് വിദ്ധ പരിശോധനക്ക് അയക്കുകയയായിരുന്നു.
Key Words: Avian Flu, Crows
COMMENTS