പാറ്റ്‌ന: ബിഹാറില്‍ പൊലീസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ ശ്രമം. ബിഹാര്‍ പൊലീസ് സബോര്‍ഡിനേറ്റ് സര്‍വീസസ് കമ്മീഷന്‍ (ബിപിപിഎസ്സി) പരീ...
പാറ്റ്‌ന: ബിഹാറില്‍ പൊലീസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ ശ്രമം. ബിഹാര്‍ പൊലീസ് സബോര്‍ഡിനേറ്റ് സര്‍വീസസ് കമ്മീഷന്‍ (ബിപിപിഎസ്സി) പരീക്ഷയെഴുതിയ ആളാണ് പിടിയിലായത്. പാട്നയില്‍ നടന്ന പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പറിന്റെ ചിത്രം ക്ലിക്കുചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഉദ്യോഗാര്‍ത്ഥിയായ സ്വാമി വിവേകാനന്ദ് കുമാര്‍ യാദവ്, ബിപിപിഎസ്സിയുടെ പ്രൊഹിബിഷന്‍, എക്സൈസ്, രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, സര്‍വൈലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതുന്നതിനായി ഞായറാഴ്ച ഹാജരായിരുന്നു. NEET-UG 2024 പരീക്ഷയുടെ നടത്തിപ്പിലെ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യുവാവിന്റെ അറസ്റ്റ്.
കോളജ് ഓഫ് കൊമേഴ്സ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് പരീക്ഷയ്ക്കിടെയുണ്ടായ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് ആക്സസ് നിയന്ത്രിക്കാന്‍ അധികൃതര്‍ ജാമറുകള്‍ സ്ഥാപിച്ചതിനാല്‍ ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് മറ്റൊരിടത്തേക്ക് അയയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്ന് പാട്ന പോലീസ് പറഞ്ഞു.
Key Words: Leak Question Paper Police Exam, Bihar
COMMENTS