ന്യൂഡല്‍ഹി: മൃഗബലി ആരോപണത്തില്‍ അവിടെയും ഇവിടെയും തൊടാതെ മലക്കം മറിഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആദ്യം കേരളത്തിലെ തളിപ്പറ...
ന്യൂഡല്‍ഹി: മൃഗബലി ആരോപണത്തില്‍ അവിടെയും ഇവിടെയും തൊടാതെ മലക്കം മറിഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.
ആദ്യം കേരളത്തിലെ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലാണ് മൃഗബലി നടന്നതെന്നും പിന്നീട് അവിടല്ല, 15 കിലോമീറ്റര്‍ മാറി മറ്റൊരിടത്താണെന്നും പറഞ്ഞിട്ടും രക്ഷയില്ലാതെ വന്നതോടെ വീണ്ടും നിലപാട് മാറ്റി ഡി കെ ശിവകുമാര്‍ മൃഗബലി നടന്നുവെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പക്ഷേ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോള്‍ പറയില്ലെന്നും മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമെന്നും ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: DK Shivakumar, Animal Sacrifice Controversy
COMMENTS