UDF candidate Adoor Prakash won the Attingal seat by 1708 votes in the photo finish seen by Kerala in this parliamentary election
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഫോട്ടോ ഫിനിഷില്‍ ആറ്റിങ്ങല്‍ സീറ്റില്‍ യു ഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 1708 വോട്ടിനു വിജയിച്ചു.
വോട്ടെണ്ണലില്‍ ആദ്യവസാനം ലീഡ് നില മാറിമറഞ്ഞുകൊണ്ടിരുന്നു. അവസാന ലാപ്പിലാണ് അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചത്.
രണ്ടാം സ്ഥാനത്ത് സിപിഎമ്മിന്റെ വി ജോയി ആണെങ്കിലും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ മൂന്നാം സ്ഥാനത്തായെങ്കിലും ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടു നേടി. ഇവിടെ ഒരുവേള മുരളീധരന്‍ ലീഡിലേക്ക് എത്തുകയും ചെയ്തിരുന്നു. മുരളീധരന്‍ 307,133 വോട്ടു നേടി. അടൂര്‍ പ്രകാശിന് 322,884 വോട്ടു കിട്ടിയപ്പോള്‍ വി ജോയിക്ക് 321,176 വോട്ടാണ് കിട്ടിയത്.
ഇതോടെ കേരളത്തില്‍ വിജയ നിലയില്‍ എന്‍ ഡി എയും എല്‍ ഡി എഫും തുല്യനിലയിലായി. ഭരക്ഷ മുന്നണിക്ക് ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനിലൂടെ ആശ്വാസ ജയം കിട്ടിയപ്പോള്‍ ബാലികേറാ മലയെന്നു കരുതിയിരുന്ന കേരളത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചരിത്രമെഴുതിയത്.
COMMENTS