ചെന്നൈ: തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാ...
ചെന്നൈ: തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് ധന സഹായം നല്‍കുന്നതെന്ന് താരം ചോദിക്കുന്നു.
പത്തുലക്ഷം ആര്‍ക്കാണ് നല്‍കിയത്, രാജ്യത്തിന്റെ യശസുയര്‍ത്തിയ കായിക താരത്തിനല്ല രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികനോ കര്‍ഷകനോ അല്ല. കുടുംബത്തെ മറന്ന് കള്ളച്ചാരായം കുടിച്ച് മരിച്ചവര്‍ക്കാണിത് നല്‍കുന്നത്.
ഈ മോശം ദ്രാവിഡ മോഡലില്‍ പത്തുലക്ഷം സമ്പാദിക്കാന്‍ കഠിനാധ്വാനിയാകേണ്ട കാര്യമില്ല, നല്ലൊരു കുടിയനായാല്‍ മതി - നടി കസ്തൂരി എക്സില്‍ കുറിച്ചു.
വ്യാജ മദ്യ ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 10 രൂപയും കൂടാതെ, ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Key Words: Actress Kasthuri, Severe Criticism, MK Stalin, Hooch Tragedy
COMMENTS