Actress Aishwarya Arjun & Actor Umapathy Ramaiah got married
ചെന്നൈ: നടന് അര്ജുന് സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്ജുന് വിവാഹിതയായി. നടന് തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്. അര്ജുന് സര്‍ജ തന്നെ നിര്‍മ്മിച്ച ഹനുമാന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജൂണ്‍ 14 ന് സിനിമാ - രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കായി ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാരംഗത്തെത്തിയത്. അദാകപ്പെട്ടത് മഗാജനങ്കളേ എന്ന ചിത്രത്തിലൂടെയാണ് ഉമാപതി രാമയ്യ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
Keywords: Aishwarya Arjun, Umapathy Ramaiah, Marriage
COMMENTS