Actor Vijay's birthday celebration
ചെന്നൈ: നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നടന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പിറന്നാളാഘോഷത്തിനിടെ ഒരു കയ്യില്‍ തീ പിടിച്ച് ഓട് പൊട്ടിക്കുന്ന സാഹസിക പ്രകടനം നടത്തുന്നതിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു.
മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനാണ് പരിക്കേറ്റിരിക്കുന്നത്. വിജയ്യുടെ അന്‍പതാം പിറന്നാളിനോടനുബന്ധിച്ച് ഇന്ന് വന്‍ ആഘോഷപരിപാടികളാണ് തമിഴ്നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Keywords: Vijay, Birthday celebration, Fire, Young boy
COMMENTS