Actor & Journalist Venug passed away
തിരുവനന്തപുരം: നടനും പത്രപ്രവര്‍ത്തകനുമായ ജി.വേണുഗോപാല്‍ (വേണുജി -65) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. 1987 ല്‍ അംശിനി എന്ന ഹിന്ദി സിനിമയില്‍ സീമ ബിശ്വാസിന്റെ നായകനായാണ് സിനിമാ ജീവിതം ആരംഭിച്ചത്.
തുടര്‍ന്ന് മലയാളത്തില്‍ ഗൗരിശങ്കരം, മേഘസന്ദേശം, സായ്‌വര്‍ തിരുമേനി, ആഘോഷം തുടങ്ങിയ സിനിമകളിലും ഓമനത്തിങ്കള്‍ പക്ഷി, കായംകുളം കൊച്ചുണ്ണി തുടങ്ങി നിരവധി സീരിയലുകളിലും തെയ്യം, ആസ്ഥാന വിദൂഷകന്‍ തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. `കേരള പത്രിക'യിലെ മുന്‍ സബ് എഡിറ്ററായിരുന്നു.
Keywords: Venug, Actor & Journalist, Passed away
COMMENTS