Actor Joju George injured during the shooting
കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ നടന് ജോജു ജോര്‍ജിന് പരിക്ക്. പോണ്ടിച്ചേരിയില്‍ മണിരത്നം സിനിമയായ `തഗ്ലൈഫി'ന്റെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു.
സഹനടന്മാരായ കമലഹാസനും നാസറിനുമൊപ്പം അഭിനയിക്കുന്നതിനിടെയാണ് പരിക്കുപറ്റിയത്. ഇടതു കാലിന്റെ പാദത്തില്‍ പൊട്ടലുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ കൊച്ചിയില്‍ മടങ്ങിയെത്തിയ ജോജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Joju George, Injury, Shooting, Mani Ratnam movie
COMMENTS