നേര്യമംഗലം: നേര്യമംഗലം വില്ലാഞ്ചിറയില്‍ മരം കടപുഴകി കാറിനു മുകളില്‍ വീണ് ഒരു മരണം. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപ...
നേര്യമംഗലം: നേര്യമംഗലം വില്ലാഞ്ചിറയില്‍ മരം കടപുഴകി കാറിനു മുകളില്‍ വീണ് ഒരു മരണം. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
കെഎസ്ആര്‍ടിസി ബസിനു മുകളില്‍ ഒരു മരം വീണിരുന്നു. ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടടുത്തുനിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീഴുകയായിരുന്നു. ഇന്നു ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം.
COMMENTS