അങ്കമാലി: അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്. അങ്കമാലി പറക...
അങ്കമാലി: അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്. അങ്കമാലി പറകുളത്താണ് സംഭവം. അങ്കമാലി പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ് വിന്‍ (5) എന്നിവരാണ് മരിച്ചത്.
വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപിടുത്തം. അപകട കാരണം പോലീസ് പരിശോധിച്ച് വരികയാണ്.
അങ്കമാലിയിലെ മലഞ്ചരക്ക് വ്യാപാരിയാണ് ബിനീഷ്. മൂത്തമകള്‍ ജൊവാന മൂന്നാം ക്ലാസിലും, ജോസ്‌ന എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുമാണ്.
Key Words: Fire Accident, Death, Angamali


COMMENTS