തിരുവനന്തപുരം: കളിയിക്കാവിള ദീപുവിന്റെ കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി ഷാജി (അമ്പിളി) പിടിയില്‍. ജെ സി ബി വാങ്ങാനായി കോയമ്പത്തൂരിലേക്ക്...
തിരുവനന്തപുരം: കളിയിക്കാവിള ദീപുവിന്റെ കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി ഷാജി (അമ്പിളി) പിടിയില്‍. ജെ സി ബി വാങ്ങാനായി കോയമ്പത്തൂരിലേക്ക് പോയ ദീപുവിനെ കൊന്ന് 10 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ജെ സി ബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്.
കേസില്‍ നിര്‍ണ്ണായകമായ സി സി ടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കളിയിക്കാവിളയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇറങ്ങിപ്പോയ ആളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു.
Key Words: Kaliyikavila Murder, Arrest
 

 
							     
							     
							     
							    
 
 
 
 
 
COMMENTS