ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ തീരുമാനത്തെത്തുടര്‍ന്ന് ബജ്രംഗ് പുനിയയ്ക്ക് ...
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ തീരുമാനത്തെത്തുടര്‍ന്ന് ബജ്രംഗ് പുനിയയ്ക്ക് വിലക്ക്. ഈ വര്‍ഷം അവസാനം വരെയാണ് വിലക്ക്. ഗുസ്തിയുടെ ലോക ഗവേണിംഗ് ബോഡി യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് ആണ് നടപടി എടുത്തത്.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നേരത്തേ നാഡ ബജ്റംഗിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ വിലക്ക്. അതേ സമയം, നാഡയുടെ ഉത്തരവ് നിലനില്‍ക്കെത്തന്നെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പൂനിയയ്ക്ക് വിദേശ പരിശീലനത്തിന് ഒമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വിജയകരമായ ഗുസ്തിക്കാരില്‍ ഒരാളായ ബജ്രംഗിനെ ഏപ്രില്‍ 23 നാണ് നാഡ സസ്‌പെന്‍ഡ് ചെയ്തത്. ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ പൂനിയ തന്റെ സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കാന്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നും എന്നാല്‍ തന്റെ സാമ്പിള്‍ എടുക്കാന്‍ കൊണ്ടുവന്ന കിറ്റുകള്‍ കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നുമാണ് വ്യക്തമാക്കിയത്.
Key Words: Wrestler, Bajrang Punia, Banned
COMMENTS