UP BJP candidate Karan Bhushan Singh's convoy kills two kids
ലക്നൗ: ബി.ജെ.പി എം.പിയും വിവാദനായകനുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ മകനും ഉത്തര്‍പ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ കരണ്‍ ഭൂഷണ് സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്ക്.
ഗോണ്ടയിലെ കേണല്‍ഗഞ്ച് - ഹുസൂര്പുര് റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കരണ്‍ ഭൂഷണ് സിങ്ങ്.
Keywords: UP, Karan Bhushan Singh, BJP candidate, Convoy kills two kids
COMMENTS