തിരുവനന്തപുരം: മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്...
തിരുവനന്തപുരം: മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഡ്രൈ ഡേ വിഷയം ചര്‍ച്ച ആയെന്നും തുടര്‍ന്നാണ് പണപ്പിരിവ് നടന്നതെന്നും വി.ഡി. സതീശന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മദ്യനയത്തില്‍ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമാണെന്നും മദ്യനയത്തില്‍ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണെന്നും സതീശന് വ്യക്തമാക്കി.
വിഷയത്തില്‍ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ടെന്നും ടൂറിസം മന്ത്രി എക്സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മദ്യനയം മാറ്റത്തില്‍ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും, മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും വിഡി സതീശന് ചോദിച്ചു.
എന്നാല്‍, മദ്യനയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചതെന്നും ഇന്‍ഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പരക്കുന്നതെന്നും ടൂറിസം ഡയറക്ടര്‍ പറയുന്നു.
Key Words: Liquor Policy, VD Satheesan
COMMENTS