ന്യൂഡല്‍ഹി: സമരം പിന്‍വലിക്കാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ തീരുമാനിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്...
ന്യൂഡല്‍ഹി: സമരം പിന്‍വലിക്കാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ തീരുമാനിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിന്‍വലിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു. സമര മുഖത്തുള്ള 200 കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയതായി അഭ്യൂഹമുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം.
ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ട അവധി എടുത്തത്. ഇതോടെ ബുധനാഴ്ച 90 സര്‍വീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. മിന്നല്‍ പണിമുടക്കിന് കാരണക്കാരായ ചില വ്യക്തികള്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എയര്‍ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത് 285 സര്‍വീസുകളാണ്. ഇതില്‍ 85 സര്‍വീസുകള്‍ റദ്ദാക്കി.
Key Words: Strike, Air India

							    
							    
							    
							    
COMMENTS