ന്യൂഡല്‍ഹി: എല്‍ ടി ടി ഇയെ നിരോധിച്ച നടപടി പുന:പരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എം ഡി എം കെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉ...
ന്യൂഡല്‍ഹി: എല്‍ ടി ടി ഇയെ നിരോധിച്ച നടപടി പുന:പരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എം ഡി എം കെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്
എല്‍ ടി ടി ഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തമിഴ്നാട്ടിലേക്ക് ലഹരി - ആയുധക്കടത്തിന് ശ്രമം എല്‍ ടി ടി ഇയിലൂടെ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്. 1991ല്‍ രാജീവ് ഗാന്ധി വധത്തിന് ശേഷം ആണ് ആദ്യമായി എല്‍ ടി ടി ഇയെ നിരോധിച്ചത്.
Key Words: Central Government, LTTE Ban
COMMENTS