മുംബൈ: സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. 32 കാരനായ അനൂജ് ഥാപാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേ...
മുംബൈ: സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. 32 കാരനായ അനൂജ് ഥാപാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ മുംബൈ പോലീസ് അറിയിച്ചിരുന്നു. പിന്നാലെയാണ് മരണ വിവരം പുറത്തുവന്നത്.
മുംബൈയിലെ സല്‍മാന്‍ ഖാന്റെ വീടായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വെടിയുതിര്‍ത്ത രണ്ട് പ്രതികള്‍ക്ക് ആയുധം നല്‍കിയെന്നാരോപിച്ചാണ് 32 കാരനായ അനൂജ് ഥാപാനെ കേസില്‍ പ്രതിചേര്‍ത്തത്.
പോലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് ശേഷം മുംബൈ ജിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നില ഗുരുതരമായി തുടരുന്നതിനിടെയാണ് മരണം.
Key Words: Salman Khan, Suicide, Shooting, Police, Case
COMMENTS