ആലപ്പുഴ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്തു. ആലപ്പുഴ പുന്നപ്ര പോലീസാണ് ചോദ്...
ആലപ്പുഴ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്തു. ആലപ്പുഴ പുന്നപ്ര പോലീസാണ് ചോദ്യം ചെയ്തത്. നന്ദകുമാര്‍ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യക്തിഹത്യ എന്നീ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നന്ദകുമാര്‍. കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയെന്നും നന്ദകുമാര്‍.
പൊലീസ് സ്റ്റേഷനില്‍ വൈകിട്ടോടെയാണ് നന്ദകുമാര്‍ ഹാജരായത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് നന്ദകുമാര്‍ ശോഭക്കെതിരെ രംഗത്തെത്തിയിരുന്നു. ശോഭ വലിയൊരു തട്ടിപ്പുകാരിയാണെന്നും തനിക്ക് തരാനുള്ള 10 ലക്ഷം രൂപ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തിരികെ തന്നില്ലെന്നുമായിരുന്നു ആരോപണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് 10 ലക്ഷം നല്‍കിയത്. എന്നാല്‍ രേഖകളില്‍ വ്യക്തതയില്ലാതെ വന്നപ്പോഴാണ് പണം തിരികെ ചോദിച്ചത് എന്നായിരുന്നു നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ശോഭയുടെ ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് താന്‍ നല്കിയ പണം തിരികെ ആവശ്യപ്പെടുന്നതെന്നുമാണ് നന്ദകുമാര്‍ പറഞ്ഞത്.
'ശോഭ അന്യായമായി കൈവശം വെച്ച ഭൂമിയാണ് വില്ക്കാന് ആവശ്യപ്പെട്ടത്. ശോഭാ സുരേന്ദ്രന്റെ സംരക്ഷണ ഭര്‍ത്താവ് മോഹന്‍ദാസിന്റെ കയ്യില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്നാ മോഹന്‍ദാസ് അറിയാതെ കൈവശപ്പെടുത്തിയ ഭൂമിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. സംരക്ഷണ ഭര്‍ത്താവിന്റെ ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമിയുണ്ടായിരുന്നത്. അത് വ്യക്തമായതോടെ ഇക്കാര്യം ശോഭയോട് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ട് കത്ത് നല്‍കിയെങ്കിലും അതിന് മറുപടി നല്‍കിയില്ല. ഇതോടെയാണ് അഡ്വാന്‍സ് തുക തിരികെയാവശ്യപ്പെട്ടത്'എന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: SObha Surendran, TG Nandhakumar,Police Case, BJP
COMMENTS