ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ട...
ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ നടന്റെ സുഹൃത്തും നടിയുമായ പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയും പിന്നാലെ വരികയായിരുന്ന ബസ് കാറില്‍ ഇടിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ പവിത്ര മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ചന്ദ്രകാന്ത് അതീവ ദു:ഖിതനായിരുന്നെന്നാണ് പുറത്തുവരുന്നു റിപ്പോര്‍ട്ട്. ഇരുവരും പ്രണയത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Chandrakanth, Telugu actor, dead, Residence


COMMENTS