Supreme court granted interim bail to Delhi CM Arvind Kejriwal
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജൂണ്‍ ഒന്നുവരെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തെ ഇ.ഡി ശക്തമായി എതിര്‍ത്തെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് കെജരിവാളിന് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ തന്നെ കെജരിവാളിന് ജാമ്യം ലഭിക്കുമെന്ന തരത്തില്‍ കോടതിയില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇ.ഡി ഇതിനെ ശക്തമായി എതിര്‍ക്കുകയും ഇതിനെതിരെ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണമെന്നത് മൗലികമോ, ഭരണഘടനാപരമോ നിയമപരമോ ആയ അവകാശമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സത്യവാങ്മൂലം സമര്‍പ്പിച്ചത്.
COMMENTS