തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തുക.
കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 ന് ആരംഭിച്ച് മാര്‍ച്ച് 25 നാണ് അവസാനിച്ചത്. 70 ക്യാമ്പുകളിലായി 14 ദിവസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,27,105 റഗുലര്‍ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അര്‍ഹരായത്. ഇവരില്‍ 1,43,557 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 2,55,360 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 28,188 പേര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും നിന്നുള്ളവരാണ്.
നാല് മണി മുതൽ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
Key Words: SSLC, Result
COMMENTS