കേരളത്തിലും തമിഴ്നാട്ടിലും അടക്കം തരംഗമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'കണ്മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിനെതിര...
കേരളത്തിലും തമിഴ്നാട്ടിലും അടക്കം തരംഗമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'കണ്മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിനെതിരെ നിയമനടപടി ആരംഭിച്ച ഇളയരാജയ്ക്ക് മറുപടിയുമായി 'മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മാതാക്കള്‍.
പാട്ട് ചിത്രത്തില്‍ ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷമാണ്. സിനിമയുടെയും പാട്ടിന്റെയും മേല്‍ അവകാശമുള്ള പ്രൊഡക്ഷന്‍ ഹൗസിന് പണം നല്‍കിയാണ് പാട്ട് ഉപയോഗിക്കാനുള്ള അവകാശം നേടിയത്. ഇളയരാജയുടെ വക്കീല്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
'മഞ്ഞുമ്മല്‍ ബോയ്സ്' താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം അനുമതി ഇല്ലാതെ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഗാനം ഉപയോഗിക്കുന്നത് തുടരാനോ നീക്കം ചെയ്യാനോ ഇളയരാജയില്‍ നിന്ന് അനുമതി തേടാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് 'മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മിച്ചത്.
Key Words: Song, Manjummal Boys, Movie, Ilayaraja
COMMENTS