തമിഴ് ഹൊറര്‍ കോമഡി ചിത്രം 'അരണ്‍മനൈ'യുടെ നാലാം ഭാഗത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. തമന്നയുടെയും റാഷി ഖന്നയുടെയും ത്രസിപ്പിക്കും ചുവട...
തമിഴ് ഹൊറര്‍ കോമഡി ചിത്രം 'അരണ്‍മനൈ'യുടെ നാലാം ഭാഗത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. തമന്നയുടെയും റാഷി ഖന്നയുടെയും ത്രസിപ്പിക്കും ചുവടുകളാണ് ഗാനത്തിന്റെ പ്രത്യേകത. 'അച്ചച്ചോ' എന്നു തുടങ്ങുന്ന ഗാനത്തിനു വിഗ്‌നേഷ് ശ്രീകാന്ത് ആണ് വരികള്‍ കുറിച്ചത്.
ഹിപ്‌ഹോപ് തമിഴ ഈണമൊരുക്കിയ ഗാനം ഖരെസ്മ രവിചന്ദ്രന്‍, ശ്രീനിഷ ജയശീലന്‍, ഹിപ്‌ഹോപ് തമിഴ എന്നിവര്‍ ചേര്‍ന്നാലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം പാട്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഇടം പിടിച്ചു. തമന്നയുടെയും റാഷി ഖന്നയുടെയും 'ഹോട്ട് നമ്പര്‍' റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് ആസ്വാദകപക്ഷം.
പാട്ടിന്റെ പ്രമോഷന്‍ വിഡിയോ ഇറങ്ങിയപ്പോള്‍ മുതല്‍ പൂര്‍ണരൂപത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
Key Words: Aranmanai , Movie, Thammannah, Rashi Khanna
COMMENTS