ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനം ആകാശചുഴിയില്‍ വീണതിനെത്തുടര്‍ന്ന് ആടിയുലഞ്ഞപ്പോള്‍ ഒരു യാത്രികന് ദാരുണാ...
ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനം ആകാശചുഴിയില്‍ വീണതിനെത്തുടര്‍ന്ന് ആടിയുലഞ്ഞപ്പോള്‍ ഒരു യാത്രികന് ദാരുണാന്ത്യം. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777-300ER വിമാനം പ്രാദേശിക സമയം 3.45ന് ബാങ്കോക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.
37000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് ആടിയുലഞ്ഞ് മൂന്ന് മിനിറ്റിനുള്ളില്‍ 31000 അടിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആകെ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇക്കാര്യം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തന്നെയാണ് എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.
COMMENTS