തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യ...
തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായി. കൗമാര ഗര്‍ഭധാരണം വര്‍ധിച്ചുവന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികള്‍ ഹൈക്കോടതി ഉറപ്പാക്കിയത്.
14 വയസിന് താഴെയുള്ള ഇരുപത് പെണ്‍കുട്ടികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ കണക്കും കൗമാരകാലത്ത് തന്നെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. ഇളംമനസിന്റെ അറിവിലായ്മ ഉറ്റവര്‍ തന്നെ ചൂഷണം ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ഇത് അവസാനിപ്പിക്കുന്നതിന് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള പ്രസക്തി ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് കെല്‍സയുടെ ഇടപെടല്‍. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി അധ്യാപകര്‍ക്ക് പരിശീലനം നല്കി. കുട്ടികളുടെ പ്രായം അനുസരിച്ചാണ് പാഠഭാഗങ്ങള്‍. ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഗര്‍ഭധാരണം എപ്പോള്‍, എങ്ങനെ തുടങ്ങി ലൈംഗിക അതിക്രമം നേരിട്ടാല്‍ എന്ത് ചെയ്യണം എന്നതും പഠനത്തിന്റെ ഭാഗമാകും.
COMMENTS