മുംബൈ: കര്‍ണാടക എംപിയും ജെഡി(എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാരോപണങ്ങളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ന...
മുംബൈ: കര്‍ണാടക എംപിയും ജെഡി(എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാരോപണങ്ങളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ഏപ്രില്‍ 26ന് കര്‍ണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ജര്‍മ്മനിയിലേക്ക് പറന്ന രേവണ്ണയെ രാജ്യം വിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞില്ലെന്ന് പ്രിയങ്ക ആരോപിച്ചു.അസമിലെ ധുബ്രിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
''കര്‍ണ്ണാടകയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ കണ്ടു. ഈ ആളുകളാണ് രാജ്യത്ത് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. പ്രജ്വല്‍ ഇന്ത്യ വിടുന്നത് പ്രധാനമന്ത്രി മോദി തടഞ്ഞതുമില്ല. പ്രധാനമന്ത്രി മോദി സാധാരണക്കാരുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. അഹംഭാവിയായതിനാല്‍ അവരുടെ ദുരിതങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയില്ല'- പ്രിയങ്ക പറഞ്ഞു.
Key Words: Priyanka Gandhi, Narendra Modi, Prajwal Revanna
COMMENTS