Rajasthan Royals crossed the first hurdle to the final after defeating Royal Challengers Bangalore by four wickets. Rajasthan won the toss
അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ നാലു വിക്കറ്റിനു തോല്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്കുള്ള ആദ്യ കടമ്പ കടന്നു.
ടോസ് നേടി രാജസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്‌ളൂര്‍ 20 ഓവറില്‍ 172 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി.
ആര്‍ സി ബി നിരയില്‍ വിരാട് കോലി 33 (24), കാമറൂണ്‍ ഗ്രീന്‍ 27 (21), രജത് പടിദാര്‍ 34 (22), മഹിപാല്‍ ലാംറോര്‍ 32 (17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
രാജസ്ഥാനു വേണ്ടി ഓപ്പണര്‍ യശസ്വി ജയ്‌സ്വള്‍ 30 പന്തില്‍ 45 റണ്‍സ് നേടി. പക്ഷേ, അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് വലിച്ചെറിഞ്ഞു. ജയ്‌സ്വാളിനു പിന്നാലെ ക്യാപ്ടന്‍ സഞ്ജുവും അമിതാവേശം കാട്ടി പുറത്തായി.
കരണ്‍ ശര്‍മയെ ചാടിയിറങ്ങി സിക്‌സര്‍ പറത്താന്‍ നോക്കിയ സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. 13 പന്തില്‍ 17 റണ്‍സായിരുന്നു ക്യാപ്ടന്റെ സമ്പാദ്യം. റിയാന്‍ പരാഗ് 36 (26), ഹെയ്റ്റ്‌മെയര്‍ 26 (14) എന്നിവരാണ് ജയം അനായാസമാക്കിയത്. പിന്നീട് റോവ്മാന്‍ പവല്‍ എട്ടു പന്തില്‍ രണ്ടു ഫോളും ഒരു സിക്‌സും സഹിതം ജയം ഉറപ്പിച്ചു.
ആര്‍ സി ബിക്കു വേണ്ടി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
റോയല്‍സിനായി ആവേശ് ഖാന്‍ മൂന്നു വിക്കറ്റും ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റും നേടി. ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ യൂസ് വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് കളിയിലെ താരം.
വെള്ളിയാഴ്ച ചെന്നൈയില്‍ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് ക്വാളിഫയര്‍ മത്സരം. ഹൈദരാബാദാണ് രാജസ്ഥാന്റെ അടുത്ത എതിരാളികള്‍. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച ഇതേ സ്‌റ്റേഡിയത്തില്‍ ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടും.
Summary: Rajasthan Royals crossed the first hurdle to the final after defeating Royal Challengers Bangalore by four wickets. Rajasthan won the toss and elected to bowl. Batting first, Bangalore scored 172 runs in 20 overs. In reply, Rajasthan scored 174 runs for the loss of six wickets in 19 overs.
COMMENTS