'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, നടിയുടെ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും'- ആര്‍എംപി നേതാവ് വിമര്‍ശനത്തില്‍

വടകര: പുലിവാല് പിടിച്ച് ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍. പ്രസംഗത്തിനിടെ കെകെ ശൈലജയേയും പ്രമുഖ  നടിയേയും പരാമര്‍ശിച്ചതാണ് വിവാദമായത്. സിപിഐഎം...

വടകര: പുലിവാല് പിടിച്ച് ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍. പ്രസംഗത്തിനിടെ കെകെ ശൈലജയേയും പ്രമുഖ  നടിയേയും പരാമര്‍ശിച്ചതാണ് വിവാദമായത്. സിപിഐഎം വര്‍ഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ  സ്ത്രീവിരുദ്ധ പരാമര്‍ശം.

'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. നടിയുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.' എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്. ഇതോടെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. കെ.കെ ശൈലജയ്‌ക്കെതിരായ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനിടെയാണ് ഹരിഹരന്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, കെ.കെ രമ എംഎല്‍എ എന്നിവരും വേദിയിലുണ്ടായിരുന്നു.

വടകരയില്‍ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആര്‍.എം.പി നേതാവ് ഹരിഹരന്‍ നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതികരിച്ചു. 'മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തിരഞ്ഞെടുപ്പ് കാലം വടകരയില്‍ വര്‍ഗ്ഗീയ - സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു ഡി എഫ് ജാള്യം മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്. ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. 

കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്‌നത്താല്‍ വ്യക്തി മുദ്ര പതിച്ച കലാകാരികളെ പോലും ആര്‍.എം.പി - യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം.' വി.കെ സനോജ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍ രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരന്‍ മാപ്പപേക്ഷ നടത്തിയത്. തെറ്റായ പരാമര്‍ശം നടത്തിയതില്‍ ഖേദിക്കുന്നു എന്നാണ് പോസ്റ്റ്. 'ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.' കെഎസ് ഹരിഹരന്‍ കുറിച്ചു.

Key Words: KS Hariharan, RMP, Manju Warrier, KK Shylaja

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: 'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, നടിയുടെ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും'- ആര്‍എംപി നേതാവ് വിമര്‍ശനത്തില്‍
'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, നടിയുടെ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും'- ആര്‍എംപി നേതാവ് വിമര്‍ശനത്തില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhie4o63X9zSqcRNH90_fy0uNbjqoJiNyFaJt3mifok_sVhDkxuPUw0RZ4qJeeieNgjnyDPQl-GhJhD7zyJkEYl_EMBuZUeNyToxKwzU7mclAZTHCyt4F_38BvvlAK3zalsGDyrKCXSAJ-Hf7amo4rkzU-qlfoQ-wAovCH217kV1wTJjY8cG5NNj04w5KEc/w640-h384/ks-hahriharan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhie4o63X9zSqcRNH90_fy0uNbjqoJiNyFaJt3mifok_sVhDkxuPUw0RZ4qJeeieNgjnyDPQl-GhJhD7zyJkEYl_EMBuZUeNyToxKwzU7mclAZTHCyt4F_38BvvlAK3zalsGDyrKCXSAJ-Hf7amo4rkzU-qlfoQ-wAovCH217kV1wTJjY8cG5NNj04w5KEc/s72-w640-c-h384/ks-hahriharan.jpg
www.vyganews.com
https://www.vyganews.com/2024/05/rmp-leader-criticized.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/05/rmp-leader-criticized.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy