തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,088.68 കോടിയുടെ മദ്യവില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. 2022- 23ലെ 18,510.98 കോടിയെ മറികടന്നാണ് മദ്...
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,088.68 കോടിയുടെ മദ്യവില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. 2022- 23ലെ 18,510.98 കോടിയെ മറികടന്നാണ് മദ്യവില്‍പ്പനയിലെ പുതിയ റെക്കോര്‍ഡ്.
സംസ്ഥാനത്ത് വില്‍പന നടത്തുന്ന മദ്യത്തിന്റെ 80ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 20ശതമാനം മാത്രമാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ മദ്യവില്‍പന.
കൂടാതെ കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്ലെറ്റുകളുമുണ്ട്. സംസ്ഥാനത്ത 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Key Words: Record Liquor Sales, Financial Year
COMMENTS