ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസിലെ പ്രതിയും ജനതാദള്‍ (എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന്...
ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസിലെ പ്രതിയും ജനതാദള്‍ (എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
'പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇത്, കൂട്ടബലാത്സംഗമാണ്. കര്‍ണാടകയിലെ ജനങ്ങളുടെ മുന്നില്‍ പ്രധാനമന്ത്രി ഈ കൂട്ടബലാത്സംഗക്കാരനെ പിന്തുണക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുകയായിരുന്നു. നിങ്ങള്‍ ഈ കൂട്ട ബലാത്സംഗിക്ക് വോട്ട് ചെയ്യുക, അത് അവനെ സഹായിക്കും എന്നാണ് അദ്ദേഹം പറയുന്നത്'കര്‍ണാടകയിലെ ശിവമോഗയില്‍ ഒരു പൊതു റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകന് പ്രജ്വല്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം നേരിടുകയാണ്. കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ഇന്ത്യ വിട്ട പ്രജ്വലിനെ തേടി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Key Words: Prajwal Revanna, Rahul Gandhi, Narendra Modi
COMMENTS