Rahul Gandhi files nomination from Raebareli
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുകയായിരുന്നു.
ഇന്നാണ് റായ്ബറേലിയിലും അമേഠിയിലും പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. ഇന്നു രാവിലെയാണ് രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത്. നെഹ്‌റു കുടുംബത്തിനോട് ഏറ്റവും അടുപ്പമുള്ള കിഷോരിലാല്‍ ശര്‍മ്മയാണ് അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.
Keywords: Rahul Gandhi, Raebareli, Nomination
COMMENTS