ചെന്നൈ : യാത്രക്കിടെ കാല്‍ വഴുതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി മരിച്ചു. ചെന്നൈയില്‍...
ചെന്നൈ: യാത്രക്കിടെ കാല്‍ വഴുതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി മരിച്ചു. ചെന്നൈയില്‍ നിന്ന് ശങ്കരന്‍കോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം. ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ വാതില്‍ വഴി പുറത്തേക്ക് വീഴുകയായിരുന്നു. ചെന്നൈ എഗ്മൂര്‍ കൊല്ലം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് യുവതി പുറത്തേക്ക് തെറിച്ച് വീണത്. അതേസമയം അപായചങ്ങല വലിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ലെന്ന് കുടുംബം ആരോപിച്ചു.
ഏഴു കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് ട്രെയിന്‍ നിര്‍ത്തിയത്. അപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് കുടുംബം പറയുന്നു.
Key Words: Train accident, Pregnant lady died

							    
							    
							    
							    
COMMENTS